മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത് എന്താണു ?തുണി ഉടുക്കുന്നതാണോ അവനെ മൃഗത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത്?അതോ ചിന്തിക്കാനുള്ള കഴിവോ?ആദ്യത്തേത് ഞാന്‍ സമ്മതിച്ചു തരാം.പക്ഷെ രണ്ടാമത്തേത്??
ഒരു മൃഗത്തിന്റെ അടിസ്ഥാന സ്വഭാവം " മൃഗീയത" എന്നാണു നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.പക്ഷെ മനുഷ്യനെയും മൃഗത്തെയും തമ്മില്‍ ഒന്നു താരതമ്യം ചെയ്യാം.ഏതെങ്കിലും മൃഗം വേറെ ഏതെങ്കിലും മൃഗത്തെ ബലാല്‍ത്സംഗം ചെയ്യുമോ?ഗര്‍ഭിണി ആയ മൃഗത്തെ ഉപദ്രവിക്കുമോ?ഏതെങ്കിലും മൃഗം വര്‍ഷങ്ങള്‍ കാത്തിരുന്നു പക വീട്ടുമോ?ഏതെങ്കിലും മൃഗം ഗുണ്ടായിസം കാണിക്കുമോ?നിരപരാധികളെ ബോംബിട്ടു കൊല്ലപ്പെടുത്തുവോ ? വഞ്ചന എന്നത് ഏതെങ്കിലും മൃഗം കാണിക്കുമോ?
പക്ഷെ ഇതെല്ലാം മനുഷ്യന്‍ ചെയ്യും!
കേരളത്തില്‍ ആര്ക്കെന്കിലും ഏതെങ്കിലും പുരസ്കാരമോ ബഹുമതിയോ കിട്ടുക ആണെങ്കില്‍ മാധ്യമങ്ങള്‍ വല്യ ശ്രദ്ധ കൊടുക്കില്ല !പക്ഷെ ഏതെങ്കിലും പെണ്കുട്ടി ആത്മഹത്യ ചെയ്യുകയോ മാനഭംഗപ്പെടുകയോ ചെയ്‌താല്‍........ഓ!പിന്നെ കോളായി!ഒരാഴ്ച്ചത്തേക്ക് പിന്നെ വേറെ ഒരു വാര്‍ത്തയും വേണ്ട.പെണ്‍കുട്ടിയെയും അവരുടെ വീട്ടുകാരെയും പരമാവധി നാണം കെടുത്തി കഴിയുമ്പോഴേ ആ ആവേശം കേട്ടടങ്ങുക ഉള്ളു.ജീവിച്ചിരിക്കുന്നവരെ പോട്ട്..മരിച്ചു മണ്ണ് അടിഞ്ഞവരെയും വെറുതെ വിടാത്ത ഇവരെ മനുഷ്യര്‍ എന്ന് വിളിക്കാമോ?
അപ്പോള്‍ പിന്നെ നാം ഇപ്പോള്‍ മനുഷ്യന്‍ എന്ന് വിളിക്കുന്ന വര്‍ഗ്ഗത്തെ മൃഗം എന്നല്ലേ വിളിക്കേണ്ടത്?
ഈ സംഭവം നടന്നിട്ട് കാലം ഒരു പാടായില്ല.മംഗലാപുരത്തുള്ള ഒരു പബ്ബ് ആണ് സ്ഥലം.അവിടെ കുറച്ചു പെണ്‍കുട്ടികള്‍ ഒന്നു കയറി.പബ്ബല്ലേ..ചെറുതായിട്ട് ഒന്നു കുടിച്ചു കാണും.അതിന് കാളയെ തല്ലുന്ന പോലെ അവരെ അടിക്കെണ്ടേ ആവശ്യം?അടിച്ചവര്‍ കാരണവും പറഞ്ഞു ."ആ പെണ്‍കുട്ടികള്‍ കുടിച്ചത് ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ല"പക്ഷെ തല്ലിയവര്‍ ചെയ്തത് സംസ്കാരത്തിന് ചേര്‍ന്നതാണല്ലോ!എന്റെ അറിവില്‍ ഭീരുക്കളാണ് സ്ത്രീകളെ തല്ലുന്നത്.
സ്ത്രീകളെ തല്ലുന്നതാണോ ഭാരതീയ സംസ്കാരം?അല്ല,ഇതൊക്കെ പോട്ടെ!ഈ പറഞ്ഞവര്‍ വരുന്ന ഫെബ്രുവരി 14 നു പ്രധിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നു.എല്ലാം പുര്‍ത്തിയായി.
ഇതില്‍ ഈ പെണ്‍കുട്ടികളുടെ ഭാഗത്ത് എന്ത് തെറ്റ് ആണുള്ളത്?പുരുഷനും സ്ത്രീയും തമ്മില്‍ ആകെയുള്ള വ്യത്യാസം sex-difference മാത്രമാണ്.പക്ഷെ ഇന്ത്യ ഇലെ പുരുഷന്മാര്‍ക്ക് കൊമ്പുണ്ട്.. അത് കൊണ്ടായിരിക്കും തങ്ങള്‍ ചെയ്യുന്ന പലതും സ്ത്രീകള്‍ ചെയ്‌താല്‍ സഹിക്കാത്തത്.
സ്ത്രീകള്‍ മദ്യം കുടിക്കരുത് എന്ന് പുരാണത്തില്‍ എവിടെ ആണ് പറഞ്ഞിട്ടുള്ളത്?അഥവാ കുടിച്ചാല്‍ എന്താണു കുഴപ്പം?ആന്തരിക അവയവങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ.അപ്പോള്‍ പിന്നെ പുരുഷന് കുടിക്കാമെങ്കില്‍ സ്ത്രീക്കും കുടിച്ചു കൂടെ?
അല്‍പ വസ്ത്ര ധാരികളായ സുന്ദരിമാരെ ടി.വി യില്‍ കൂടി മനം നിറഞ്ഞു ആസ്വദിക്കുന്ന പുരുഷന്‍ സ്വന്തം ഭാര്യയോ വീട്ടുകാരോ അതെ വേഷം ധരിച്ചു വന്നാല്‍ വെട്ടാന്‍ വാള്‍ എടുക്കുന്നതിനു പിന്നിലുള്ള മാനസികാവസ്ഥ എന്ത്?ഒരു സ്ത്രീ സാരീ ധരിച്ചു വന്നാല്‍ അവള്‍ നല്ലവര്‍,എന്നാല്‍ ജീന്‍സോ മിഡിയോ ആണെങ്കില്‍ അവര്‍ ചീത്ത.ഇതൊക്കെ എന്ത് അലിഖിത നിയമങ്ങളുടെ കീഴെ വരുന്നതാണ്?ഇതൊക്കെ ആണ് ഭാരതത്തിലെ സദാചാര സങ്കല്പങ്ങള്‍!
അല്ല നല്ല വസ്ത്രം ധരിച്ചു മനസ്സു ചീത്ത ആയാല്‍ പ്രശ്നമോന്നുമില്ലേ?സാരീ ഉടുത്തു മുടിയില്‍ തുളസി കതിര്‍ ചൂടിയ പെണ്ണിന്റെ ഉള്ളു നന്നല്ല എങ്കിലും അവര്‍ വളരെ നല്ല സ്ത്രീ ആകുമോ?ബാഹ്യ സൌന്ദര്യമാണോ എല്ലാത്ത്തിനെക്കാളും അഭികാമ്യം?
മനുഷ്യന്‍ തന്നെ സൃഷ്ടിച്ചെടുത്ത കുറെ സദാചാര നിയമങ്ങളുടെ ചട്ടകൂട്ടിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അത് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരെ സമൂഹം ഏതെങ്കിലും രീതിയില്‍ അടിച്ചമര്‍ത്തുന്നു.തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രീയെയും വെറുതെ വിടാന്‍ സമൂഹം ഉദേശികുന്നില്ല.അവരെ മാനസികമായും ശാരീരികമായും ഹിംസിച്ചു ആത്മ നിര്‍വൃതി അണയാനാണു കേരളത്തിലെയും ഇന്ത്യയിലെയും പുരുഷ കേസരികള്‍ ശ്രമിക്കുന്നത്.എതിര്‍പ്പുകള്‍ വക വെക്കാതെ പൊരുതുന്നവരെ ഫെമിനിസ്റ്റുകള്‍ എന്ന് വിളിച്ചു അവരെ സമൂഹത്തിലെ വേറെ ഒരു വിഭാഗമാക്കി മാറ്റി നിര്ത്തി ഒട്ടപെടുതാനാണ് എല്ലാവര്ക്കും താത്പര്യം.
ഈ ചട്ടകൂടുകള്‍ പൊട്ടിച്ചു എറിഞ്ഞു കണ്ണ് തുറന്നു ലോകത്തെ കാണേണ്ടേ സമയം അതിക്രമിച്ചില്ലേ? ആണിനേയും പെണ്ണിനേയും രണ്ടു തട്ടില്‍ കാണുന്ന 18-ആം തലമുറയിലെ വ്യവസ്ഥിതി എടുത്തു കളയെണ്ടേ ??
സ്ത്രീ ഇല്ലാതെ പുരുഷനു നിലനില്പില്ല.ഈ സത്യം മനസിലാകിയിട്ടും എന്തിന് സ്ത്രീകളോട് ഈ മത്സര ബുദ്ധിയും വിവേചനവും?
അടുക്കളയിലെ വെറുമൊരു ഉപകരണം മാത്രമല്ല സ്ത്രീ.കൌമാര പ്രായത്തില്‍ കൌതുകത്തിന് വേണ്ടി എടുത്തു കളിക്കേണ്ട കളിപ്പാട്ടമല്ല അവളുടെ ജീവിതം.താലി എന്ന മൂക്ക് കയര്‍ ഇട്ടു പുരുഷനു നിയന്ത്രിക്കാന്‍ ഉള്ള വിഴിപ്പു കാള അല്ല സ്ത്രീ.
നമ്മുടെ സമൂഹത്തില്‍ പുരുഷനോപ്പമുള്ള സ്ഥാനം സ്ത്രീക്ക് കിട്ടിയേ മതിയാകുകയുള്ളു. അത് എത്രയും പെട്ടെന്നാകുന്നോ അത്രയും പെട്ടെന്ന് ഈ സമൂഹം നന്നാകും. കണ്ണ് തുറക്കണം.ലോകത്തെ കാണണം.യാഥാസ്ഥിതിക സമൂഹത്തിനു നമ്മളെ എന്നും 18 ആം നൂറ്റാണ്ടില്‍ നിര്‍ത്തുവാനെ സാധിക്കു!
പുരോഗമന ചിന്താഗതിയോടെ നോക്കുമ്പോള്‍ മനസിലാകും സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസം ഒന്നുമില്ല.പുരുഷന്‍ ഇല്ലാതെ സ്ത്രീക്കും സ്ത്രീ ഇല്ലാതെ പുരുഷനും നിലനില്പില്ല.അന്യോന്യം ബഹുമാനിക്കുമ്പോള്‍ ഈ നാടു കുറച്ചു എങ്കിലും നന്നാകും.പിന്നെ പതിയെ..പുരോഗമനത്തിന്റെ ഉച്ചസ്ഥായിയിലെത്തും!!!
കള്ള് കുടിച്ചതിന്റെ പേരില്‍ സ്ത്രീകളെ മര്‍ദ്ദിച്ച പോഴന്മാരെ,ആദ്യം സ്വയം നന്നാവ്!എന്നിട്ട് മറുള്ളവരെ നന്നാക്കു...
2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ