2009, ഫെബ്രുവരി 1, ഞായറാഴ്‌ച

കിളി..

കിളി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി എത്തുക ഏതെങ്കിലും പക്ഷി ആയിരിക്കും..വല്ല തത്തയോ കുരുവിയോ കാക്കയോ..പക്ഷെ ഇവിടെ എനിക്കിപ്പോ പറയാനുള്ളത് ഈ "കിളി"കളെ കുറിച്ചല്ല...
ഇവര്ക്ക് എങ്ങനെ ആ പേരു കിട്ടി എന്നെനിക്കറിയില്ല...ഇവര്‍ കേരളത്തിന്റെ സ്വന്തം ബസുകള്‍ ഒഴിച്ച് ബാകിയുള്ള വണ്ടികളില്ലെല്ലാം തുങ്ങി കിടക്കുന്നെ കാക്കി ഉടുപ്പിട്ട മനുഷ്യര്‍..കൂടുതലും കാണപ്പെടുന്നത്‌ മുന്ഭാഗത്ത്..സ്ത്രീകളുടെ വശത്ത് ചവിട്ടു പടിയിലാണ് ഇവരെ കാണാന്‍ കൂടുതല്‍ സാദ്ധ്യത..
ഇവര്ക്ക് ഏറ്റവും കുടുതല്‍ ദേഷ്യം വിദ്യാര്‍ത്ഥികളോട്.. 50 പൈസക്ക്‌ യാത്ര ചെയ്യുന്ന യുണിഫോര്‍മിട്ട കുട്ടി ആണെന്കില്‍ തീര്‍ന്നു..ആ കുട്ടിയോട് മാത്രം മുഖം കടുപ്പിച്ചു "കൊച്ചെ" എന്നല്ലാതെ മറ്റൊന്ന് കേള്‍ക്കാന്‍ പാടാണു..
ഇതാണ് എനിക്ക് പറയേണ്ട കിളിയെ കുറിച്ചുള്ള ആമുഖം..
എന്തിനാണ് ഇവര്‍ യുണിഫോര്‍മിട്ട കുട്ടികളോട് മുഖം തിരിക്കുന്നെ എന്ന് ഞാന്‍ ഒരു പാടു തവണ ആലോചിച്ചതാണ്..ഗവണ്മെന്റ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന തീരെ സാധാരണ കുട്ടികളോട് പശുവിനോടും ആടിനോടും പെരുമാറുന്ന പോലെ പെരുമാറേണ്ട ആവശ്യം എന്താണ്?
കോളേജ് ഇല്‍ പഠിക്കുന്ന വല്യ പെണ്‍കുട്ടികളോട് ചിരിച്ചു ലോഹ്യം പറയുന്ന ഇക്കുട്ടര്‍ മുഖം കറുപ്പിച്ചല്ലാതെ യുണിഫോര്‍മിട്ട പെണ്‍കുട്ടികളോട് സംസാരിക്കാറില്ല..
ഒരനുഭവം:സ്കൂള്‍ ഉള്ള ഒരു ദിവസം.. അന്ന് പോകേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ടു ഞാന്‍ പോയില്ല.പക്ഷെ ആവശ്യം വന്നു..സമയം രാവിലെ 8.30-9.00 ..ഞാന്‍ യുനിഫോര്‍മില്‍ അല്ലായിരുന്നു..ഞാന്‍ കേറിയ ബസില്‍ അടുത്തുള്ള ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുന്നെ കുറെ കുട്ടികളും..എന്റെ അടുത്ത് വളരെ ബഹുമാനത്തോടും സ്നേഹത്തോടും കു‌ടി പെരുമാറിയ കിളി എന്നറിയപ്പെടുന്ന ആ കാക്കി ഷര്‍ട്ട്‌കാരന്‍ അടുത്ത് നിന്ന എന്റെ അതേ പ്രായമുള്ള കുട്ടികളോട് വളരെ മോശപെട്ട രീതിയില്‍ സംസാരിച്ചതാണ് കണ്ടത്..
ഇങ്ങനെ ഒരു ഭാവ മാറ്റത്തിന്റെ കാരണം എന്തായിരുന്നു?ഞാന്‍ അവരെക്കാളും 3.50 രൂപ കു‌ടുതല്‍ എടുത്തത്‌ കൊണ്ടാണോ എനിക്ക് അല്പം ബഹുമാനം കിട്ടിയത്?വേറെ ഒരു മാറ്റവും ഞാനും അവിടെ നിന്ന ബാക്കി ഉള്ളവരും തമ്മില്‍ ഇല്ലായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ഒരു പാടു ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാരും ബസ്സ് തൊഴിലാളികളുടെ സംഘടനകളും ചേര്ന്നു തീരുമാനിച്ചതാണ്‌ ..എന്നിട്ടും എന്തിനാണ് കിളികള്‍ അവരോട് വളരെ വൃത്തികെട്ട രീതിയില്‍ പെരുമാറുന്നത്?സമൂഹത്തില്‍ ബഹുമാനിക്കപ്പെടെണ്ടാവര്‍ ആണ് വിദ്യാര്‍ഥികള്‍..ഇന്നു പേന എടുക്കുന്ന കൈയ്യുകള്‍ നാളെ ഭരണചക്രം തിരികെണ്ടാവയാണ് എന്ന് പ്രസംഗിക്കുന്നത് കേള്ക്കാം..പക്ഷെ ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം കിട്ടുനുണ്ടോ?ബഹുമാനം പോട്ടെ!!അവരും സമൂഹ ജീവികളാണ് എന്നൊരു ബോധം ബാക്കി ഉള്ളവര്‍ക്കുണ്ടോ?രാവിലെ ഒന്‍പതു മണി നേരത്ത് പോലും സ്കൂള്‍ കുട്ടികള ഒരു പാടു നിക്കുന്ന സ്റ്റോപ്പില്‍ നിര്‍ത്താതെ ഓടിച്ചു പോകുന്നതിനു പിന്നിലെ മാനസികാവസ്ഥ എന്താണ്?ബസ്സ് കിട്ടാന്‍ വേണ്ടി ഈ കുട്ടികള്‍ പിറകെ ഓടുമ്പോള്‍ അത് നോക്കി കൈ കൊട്ടി ചിരിക്കുന്നത് ഇവരുടെ വേറെ ഒരു നേരംപോക്ക്!ഒരു പാടു തിരക്കുള്ള ബസില്‍ തിരക്കുണ്ടാകുന്നത് സ്കൂള്‍ കുട്ടികള്‍ മാത്രം ആണെന്ന മട്ടില്‍ അവരോട് പെരുമാറുന്നതിന് പിന്നില്‍ പ്രവര്ത്തിക്കുന്ന ചേതോവികാരം എന്താണ്?കോഴിയെ കഴുത്തിന്‌ പിടിച്ചു തുക്കി എടുക്കുന്ന പോലെ ബാഗില്‍ പിടിച്ചു "മാറി നില്‍ക്ക് കൊച്ചെ" എന്ന് പറയുന്നതു എന്തിനാണ്..?അതും മലയാളം എന്ന മാധുര്യമുള്ള ഭാഷയില്‍ "കൊച്ചെ" എന്നതിനെക്കാളും നല്ല വാക്കുകള്‍ ഉള്ളപ്പോള്‍.. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ അടുത്ത് ദേഷ്യപെടുന്നതിനു പിന്നിലുള്ള വികാരവിചാരങ്ങള്‍ എന്താണ്?എന്താ ഒരു ബസില്‍ പെണ്‍കുട്ടികള്‍ മാത്രമാണൊ തിരക്കുണ്ടാക്കുന്നെ?
ഒരു പാടു തിരക്കുള്ള ഒരു ബസില്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാതെ തട്ടുന്നത് സഹിക്കാം..പക്ഷെ രണ്ടോ മൂന്നോ പേരു മാത്രം നില്‍ക്കുമ്പോള്‍ എങ്ങനെ ആണ് "അറിയാതെ" തട്ടുന്നത്??ഒരു തവണ "അറിയാതെ" തട്ടാം..പക്ഷെ പിന്നെയും...ഈ അഭ്യാസങ്ങള്‍ എല്ലാം കഴിഞ്ഞു ഇറങ്ങാര്‍ ആകുമ്പോള്‍ അടുത്തത്..ഫുട് ബോര്‍ഡില്‍ ഒട്ടി പോയത് പോലെ അവിടെ തന്നെ നിക്കുക..പിന്നെ നമ്മള് വേണം..സൂക്ഷിച്ചു ഇറങ്ങാന്‍..ഇതിനെതിരെ ഏതെങ്കിലും സ്ത്രീ പ്രതികരിച്ചാലോ.."തിരക്കുള്ള ബസ്സ് ആകുമ്പോ അങ്ങനെയാ"..അല്ലെങ്കില്‍ മലയാളത്തില്‍ ഇതു വരെ കേട്ടിട്ടില്ലാത്ത തരം ചീത്ത..
എന്താ നമുടെ സംസ്കാരം ഇത്ര മാത്രം അധപതിച്ചു പോയത്?ഭാരതത്തിലെ ഏറ്റവും കുടുതല്‍ സാക്ഷരത നേടിയ സംസ്ഥാനത്തില്‍ താമസിക്കുന്നത് സംസ്കാര ശൂന്യര്‍ ആണോ? നാടു എന്നാണ് നന്നാവുന്നെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ